കവിത: സാമൂഹ്യ മാധ്യമ മൂഷികൻ | Social Media Addiction

by Blissrootzpublished on November 28, 2023

സോഷ്യൽ മീഡിയ അഡിക്‌ഷൻ ഒരു മനോരോഗത്തിന്റെ തലത്തിലേക്ക് പോയവരെ ഉദ്ദേശിച്ചു മാത്രം എഴുതിയത്. —————————————– കവിത: സാമൂഹ്യ മാധ്യമ മൂഷികൻ രചന/ആലാപനം: ബിന്ദു പി മേനോൻ —————————————— ദിനരാത്രങ്ങളെ കീറിമുറിച്ചു വർഷങ്ങളെക്കാർന്നു തിന്നുന്നൊരീ സാമൂഹ്യ മാധ്യമ മൂഷികൻ സോഷ്യൽ മീഡിയ അഡിക്ഷൻ സാങ്കേതികത്വത്തിൻ ചങ്ങലക്കൂടിതി- ലെന്തൊക്കെ കാഴ്ചകൾ കൂത്തുകൾ കേൾവികൾ അതിന്നജ്ഞാത കൈകളിൽ പെട്ടതറിയാതെ വീണ്ടുമഡിക്ഷനിൽ മൂക്കുകുത്തും ജനം പോസ്റ്റുകളുടെ വലയെറിഞ്ഞാർത്തു ചിരിക്കുന്നു ലൈക്കും കമന്റുമായ് ചാകര കോരുന്നു വാനവും ഭൂമിയുമല്ലാതെ മറ്റൊരു ലോകമീ കണ്ണഞ്ചും ഓൺലൈൻ പ്രപഞ്ചം വാക്കുകൾക്കൊണ്ടങ്ങ് അമ്മാനമാടി വിരൽത്തുമ്പ് ലോകത്തെ രാജാക്കളായവർ എലിപോലെയുള്ളത് മലപോലെയാക്കി- പ്പെരുപ്പിച്ചു ഗീർവാണം വിട്ടുനടക്കുന്നോർ ഞാനിവിടെയെങ്ങുമില്ലേ എന്ന ഭാവത്തിൽ ഓട്ടക്കണ്ണിട്ട്, എല്ലാം കണ്ടോണ്ട് പരതിപ്പെറുക്കി പറഞ്ഞു പരത്തുന്ന മറ്റൊരു കൂട്ടരീ ‘ഗോസിപ്പടി വീരർ’ വാണിജ്യ-വ്യവസായ-രാഷ്ട്രീയ വലകളു- മാളെപ്പിടിക്കും ചിലന്തി വലകളും ചുറ്റും അദൃശ്യം പിടിമുറുക്കുന്ന- തറിയാതെ കാൽ തെന്നി വീണു തീരുന്നവർ ഇതിനെല്ലാം പുറകിലൊരാർത്തനാദം ‘ആർത്തനാദം’ നിർവികാരം തീർത്ത മൺപുറ്റിനുള്ളിലാരോരു മറിയാതൊരാർത്തനാദം ആരുടെ? കുളിക്കാതെയുണ്ണാതുറങ്ങാതെ കീറിപ്പറിഞ്ഞൊരു മുണ്ടിന്റെ തുണിയുമരയിലൊതുക്കിപ്പതറി ചിതറിത്തെറിക്കും മുടിയും പറത്തി പലവഴിയോടുന്ന, ദിക്കും ദിശയുമറിയാതെ പായുന്ന ജീവിതമെന്നൊരനാഥൻ നമ്മുടെ ജീവിതമെന്നൊരനാഥൻ!