ആരാണ് ഞാൻ ? | Who Am I | Bindu P Menon | Rajaram Ramachandran| Malayalam Album Song
Album: ആരാണ് ഞാൻ ? Lyrics: Bindu P Menon Music Director : Rajaram Ramachandran Singer: Rajaram Ramachandran Editing: Abhilash Unni Executive Producer: Roopesh George Production: Blissrootz വരികൾ: ബിന്ദു പി മേനോൻ സംഗീതം, ആലാപനം : രാജാറാം എഡിറ്റിംഗ്: അഭിലാഷ് ഉണ്ണി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രൂപേഷ് ജോർജ് ആരാണ് ഞാനെന്നറിവീല എങ്ങുനിന്നെന്തിനെന്നറിവീല തേടുന്നതാരെയെന്നറിവീല ആരാണ് ഞാനെന്നറിവീല തീ പിടിക്കുന്നൊരു ചിന്തകൾക്കുള്ളിലെ കത്തിയെരിയും മുളംകുഴലാവാം ജന്മങ്ങൾ താണ്ടിപ്പറക്കും പറവതൻ ചിറകിൽ നിന്നൂർന്നൊരു തൂവലാകാം വസന്തം മടങ്ങിയ നേരം അറിയാതെ ഒറ്റയ്ക്ക് പൂത്തൊരു മുല്ലയാവാം! (ആരാണ് ഞാനെന്നറിവീല..) പെയ്യാതെ കാറ്റിൽ പറന്നു പോം കാർമേഘ തുമ്പിലെ ഗദ്ഗദ തേങ്ങലാവാം മിന്നും പ്രകാശത്തിൽ മങ്ങിയ താരമാ- മൂകാന്ധകാരെ തെളിഞ്ഞതാവാം പ്രണയക്കൊടുങ്കാറ്റിൽ വേരറ്റു പോയിട്ടാ വിരഹാഗ്നി ശുദ്ധിയിൽ തീർത്തതാവാം! Who Am I